Connect with us

Kozhikode

പൗരത്വം ഔദാര്യമല്ല; എസ് വൈ എസ് സമരസദസ്സ് നാളെ

Published

|

Last Updated

കോഴിക്കോട് | പൗരത്വം ഔദാര്യമല്ല എന്ന ശീർഷകത്തിൽ എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമര സദസ്സ് നാളെ (വ്യാഴം) അരയിടത്തുപാലം ഗ്രൗണ്ടിൽ നടക്കും. വൈകീട്ട് 4.30ന് ആരംഭിച്ച് രാത്രി 12.30ന് സമാപിക്കും.

ഭരണഘടനയെ ശിഥിലമാക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സമര സദസ്സ് സംഘടിപ്പിക്കുന്നത്. പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലുന്ന ജനാധിപത്യവിരുദ്ധ നടപടികളെ സമര സദസ്സ് വിചാരണ ചെയ്യും. പ്രഭാഷണം, സമരപ്പാട്ട്, കവിതാലാപനം എന്നീ പരിപാടികൾ ഉൾപെടുത്തിയാണ് സമര സദസ്സ് ക്രമീകരിച്ചിരിക്കുന്നത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മാളിയേക്കൽ സുലൈമാൻ സഖാഫി, ടി സിദ്ദീഖ്, പി കെ പ്രേംനാഥ്, ടി പി അശ്റഫലി, എം മുഹമ്മദ് സ്വാദിഖ്, കുഞ്ഞിക്കണ്ണൻ വാണിമേൽ, മുഹമ്മദലി സഖാഫി വള്ള്യാട്, മുഹമ്മദലി കിനാലൂർ, എൻ എസ് അബ്ദുൽ ഹമീദ് പ്രസംഗിക്കും.
പ്രദീപ് രാമനാട്ടുകര, എം ജീവേഷ് കവിത ആലപിക്കും. ശാഹുൽ ഹമീദ് ഐക്കരപ്പടി, നിസാം നാദാപുരം സമരപ്പാട്ടിന് നേതൃത്വം നൽകും.