Connect with us

Kerala

പഴയങ്ങാടിയില്‍ യദ്യൂരപ്പയെ തടഞ്ഞ സംഭവം ; അഞ്ച് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍: മാടായിക്കാവില്‍ ദര്‍ശനത്തിനെത്തിയ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയെ പഴയങ്ങാടിയില്‍ തടഞ്ഞ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കടന്നപ്പള്ളിയിലെ ജിതിന്‍, പെരിങ്ങോത്തെ അഖില്‍, തളിപ്പറമ്പിലെ ഷിബിന്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പഴയങ്ങാടിയിലെ ജിജേഷ്, മാടായിയിലെ സനില്‍ എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുപേരേയും ഇന്നലെ രാത്രിയോടെ റിമാന്‍ഡ് ചെയ്തു.

ജാമ്യമില്ലാവകുപ്പ്പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. യദ്യൂരപ്പയുടെ വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ ഗൗരവമേറിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെയാണ് പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ വെച്ച് യദ്യൂരപ്പസഞ്ചരിച്ച വാഹനവ്യൂഹത്തെ 25 ലധികം വരുന്ന സംഘം തടഞ്ഞത്‌