Connect with us

Kerala

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരായ ഭീഷണി തുടരുന്നു; നികുതി അടച്ചില്ലെങ്കില്‍ നടപടിയെന്ന് കൃഷ്ണദാസ്

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ബി ജെ പി നേതാവ് പികെ കൃഷ്ണദാസ്. സിനിമാക്കാരല്ല ആരായാലും നികുതി അടച്ചില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് കൃഷ്ണദാസിന്റെ മുന്നറിയിപ്പ്. അതിനെ ഭീഷണിയായി കണക്കാക്കേണ്ടതില്ല. സിനിമക്കാര്‍ പ്രതിഷേധിച്ചത് പോലെ അവര്‍ക്കെതിരെ പ്രതികരണങ്ങള്‍ ഉണ്ടാകുന്നതും സ്വാഭാവികമാണ്- കൃഷ്ണദാസ് പറഞ്ഞു.

പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമാക്കാര്‍ക്കെതിരെ ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്‍കം ടാക്‌സും ഇഡിയും വീട്ടില്‍ കയറിയിറങ്ങുമെന്നും വെട്ടിപ്പ് പിടിച്ചാല്‍ ധര്‍ണ നടത്താന്‍ കഞ്ചാവ് ടീംസ് ഉണ്ടാവില്ലെന്നുമാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്നലെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് കൊച്ചിയില്‍ സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ലോങ് മാര്‍ച്ച് നടത്തിയത്. പ്രതിഷേധത്തിനെതിരെ കുമ്മനം രാജശേഖരന്‍ അടക്കമുളള ബിജെപി നേതാക്കള്‍ രംഗത്തെത്തി. പ്രതിഷേധിച്ചവര്‍ക്ക് നാടിനോടുള്ള കൂറ് വെറും അഭിനയമാണന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

Latest