Connect with us

National

പൗരത്വ പ്രതിഷേധം: ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ ബംഗാള്‍ ഗവര്‍ണറെ തടഞ്ഞ് വിദ്യാര്‍ഥികള്‍

Published

|

Last Updated

കൊല്‍ക്കത്ത |  പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ബംഗാള്‍ ഗവര്‍ണര്‍ക്ക് നേരെ ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം. സര്‍വ്വകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറിനെ വിദ്യാര്‍ഥികള്‍ വളയുകയും ഗോ ബാക്ക് വിളിക്കുകയുമായിരുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ഗവര്‍ണര്‍ വിദ്യാര്‍ഥി പ്രതിഷേധങ്ങളെ നിയന്ത്രിക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സിലര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയുടെ വാര്‍ഷിക ബിരുദദാന സമ്മേളനത്തില്‍ ഗവര്‍ണര്‍ അനാവശ്യമായി ഇടപെടുന്നെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനേയും സര്‍വ്വകലാശാലയേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഗവര്‍ണര്‍ ബിരുദദാന ചടങ്ങ് റദ്ദാക്കാന്‍ നിര്‍ദേശിച്ചു. പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്നും കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതിയെയും പൗരത്വ രജിസ്റ്ററിനെയും മുഖ്യമന്ത്രി തന്നെ പരസ്യമായി, പൊതുജനങ്ങളുടെ പണം ഉപയോഗിച്ചുകൊണ്ട് എതിര്‍ക്കുകയാണ്. സംസ്ഥാനത്തെ ഭരണവ്യസ്ഥ പൂര്‍ണമായും തകര്‍ന്നു. തീകൊണ്ട് കളിക്കരുതെന്ന് എല്ലാവരോടും ആവശ്യപ്പെടുകയാണ്.
ഇത്തരമൊരു പ്രതിഷേധം നിയന്ത്രിക്കുന്നതില്‍ സര്‍വ്വകലാശാല അധികാരികള്‍ പരാജയപ്പെട്ടു.

വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ സാധിക്കില്ലെങ്കില്‍ വൈസ് ചാന്‍സിലര്‍ രാജിവെക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ഇത്തരമൊരു പ്രതിഷേധം നിയന്ത്രിക്കുന്നതില്‍ സര്‍വ്വകലാശാല അധികാരികള്‍ പരാജയപ്പെട്ടു. വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ സാധിക്കില്ലെങ്കില്‍ വൈസ് ചാന്‍സിലര്‍ രാജിവെക്കണം. ക്രമസമാധാനം പാലിക്കണം. ഒരുവിഭാഗം പേരെ ഇങ്ങനെ പെരുമാറാന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു

---- facebook comment plugin here -----

Latest