Connect with us

Gulf

കഅബയുടെ സ്ഥാനത്ത് രാമക്ഷേത്രം പണിയാന്‍ ആഹ്വാനം; കര്‍ണാടക സ്വദേശി സഊദിയിൽ അറസ്റ്റില്‍

Published

|

Last Updated

റിയാദ് | വിശുദ്ധ കഅബയുടെ സ്ഥാനത്ത് രാമ ക്ഷേത്രം പണിയാന്‍ ആഹ്വാനം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ട ഇന്ത്യക്കാരന്‍ സഊദിയിൽ അറസ്റ്റില്‍. സൗദി അറേബ്യന്‍ നഗരമായ ദമാമിൽ ജോലി ചെയ്യുന്ന ഹരീഷ് ബംഗേരയാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ഉഡിപ്പി സ്വദേശിയാണ് ഇയാള്‍.

ഡിസംബര്‍ 21നാണ് ഹരീഷ് വിവാദ പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. കഅബയുടെ ചിത്രം അപ്‌ലോഡ് ചെയ്ത് “അടുത്ത രാമ ക്ഷേത്രം മക്കയില്‍; പോരാട്ടത്തിന് തയ്യാറാകൂ” എന്ന് അടിക്കുറിപ്പ് നല്‍കി പോസ്റ്റിടുകയായിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പെട്ടതോടെ ഹരീഷിനെതിരെ മതനിന്ദക്ക് സഊദി അധികൃതര്‍ കേസെടുത്തിരുന്നു. അറസ്റ്റിലായതോടെ ഹരീഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു. ഹരീഷിന്റെ പോസ്റ്റ് അപലപനീയമാണെന്നും അതിനാലാണ് ജോലിയില്‍ നിന്ന് പുറത്താക്കുന്നതെന്നും കമ്പനി അധികൃതര്‍ വിശദീകരിച്ചു.

പോസ്റ്റ് വിവാദമായതോടെ ഹരീഷ് ഇത് പിന്‍വലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. “ഞാന്‍ ഒരു തെറ്റ് ചെയ്തു. എന്നോട് ക്ഷമിക്കൂ. ഞാന്‍ ഇനി ഒരിക്കലും അത്തരം പോസ്റ്റുകളൊന്നും അപ്‌ലോഡ് ചെയ്യില്ല. ദമ്മാമിലേക്ക് വരുന്നതിന് മുമ്പ് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. എന്റെ മുസ്ലീം സഹോദരങ്ങളില്‍ നിന്ന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ദയവായി എന്നോട് ക്ഷമിക്കൂ” – വിവാദത്തിന് പിന്നാലെ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ഹരീഷ് പറഞ്ഞു.

---- facebook comment plugin here -----

Latest