Connect with us

Gulf

ഇത്തിഹാദ്, കുവൈത്ത് എയര്‍വേയ്സ് കോഡ്‌ഷെയര്‍ കരാറില്‍ ഒപ്പുവെച്ചു

Published

|

Last Updated

അബൂദബി | യു എ ഇ യുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സും കുവൈത്തിന്റെ ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയര്‍വേയ്സും തമ്മില്‍ കോഡ്‌ഷെയര്‍ കരാര്‍ ഒപ്പിട്ടു. തിരഞ്ഞെടുത്ത സേവനങ്ങള്‍ക്കാണ് കോഡ്‌ഷെയര്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്. സേവനം 2020 ജനുവരി അഞ്ചു മുതല്‍ പ്രാബല്യത്തില്‍ വരും. റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമായി, അബൂദബിയില്‍ നിന്ന് കുവൈത്ത്, നജാഫ്, ധാക്ക എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കുവൈത്ത് എയര്‍വേയ്സ് വിമാനങ്ങളില്‍ ഇ വൈ കോഡ് സ്ഥാപിക്കും.

കുവൈത്തില്‍ നിന്ന് അബൂദബി, ബെല്‍ഗ്രേഡ്, കാസബ്ലാങ്ക, റബാത്ത്, കാര്‍ട്ടൂം, ജോഹന്നാസ്ബര്‍ഗ്, ലാഗോസ്, നെയ്റോബി, മാലിദ്വീപിലെ മാലി, സീഷെല്‍സിലെ മാഹെ എന്നിവിടങ്ങളിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളില്‍ കുവൈത്ത് എയര്‍വേയ്സ് കെ യു കോഡ് സ്ഥാപിക്കും. ഇത്തിഹാദ്, കുവൈത്ത് എയര്‍വേയ്സ് തമ്മിലുള്ള ബന്ധം ഏറെ ഊഷ്മളമാണ്. കുവൈത്ത് എയര്‍വേയ്സുമായുള്ള ബന്ധം പരസ്പരം പ്രയോജനകരവും വളരുന്നതുമായ ബന്ധമായിരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും ആദ്യ പടിയാണിതെന്നും ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് ഗ്രൂപ്പ് ചീഫ് എക്്‌സിക്യൂട്ടീവ് ഓഫീസര്‍ ടോണി ഡഗ്ലസ് പറഞ്ഞു.

കുവൈത്ത് എയര്‍വേയ്സുമായുള്ള കോഡ്‌ഷെയര്‍ സഹകരണം ഉപയോക്താക്കള്‍ക്ക് വ്യക്തമായ നേട്ടങ്ങളുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തിഹാദ് എയര്‍വേയ്സ് കോഡ്‌ഷെയര്‍ പങ്കാളിത്തം സ്വാഗതം ചെയ്യുന്നു. പുതിയ പങ്കാളിത്തം മെച്ചപ്പെട്ട കണക്റ്റിവിറ്റിയും ഉപയോക്താക്കള്‍ക്ക് സൗകര്യവും വര്‍ധിപ്പിക്കും. കുവൈത്ത് എയര്‍വേയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കമല്‍ അല്‍ അവദി പറഞ്ഞു. പുതിയ കരാര്‍ രണ്ട് തലസ്ഥാന നഗരങ്ങള്‍ തമ്മിലുള്ള കുവൈത്ത് എയര്‍വേയ്സ്, ഇത്തിഹാദ് പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും രണ്ട് ഗേറ്റ് വേകള്‍ക്കപ്പുറം കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്യും. കോഡ്‌ഷെയര്‍ പങ്കാളിത്തം ഉപയോക്താക്കള്‍ക്ക് ഒരു റിസര്‍വേഷന്‍ ഉപയോഗിച്ച് രണ്ട് എയര്‍ലൈനുകളിലും കണക്റ്റിംഗ് ഫ്‌ളൈറ്റുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. കോഡ്‌ഷെയര്‍ കരാര്‍ ഇരു വിമാനങ്ങളിലും തടസ്സമില്ലാത്ത യാത്രാനുഭവം നല്‍കുന്നു.

ഞങ്ങളുടെ വെബ്സൈറ്റിലൂടെയും ഏജന്റുമാരുടെ റിസര്‍വേഷന്‍ സംവിധാനങ്ങളിലൂടെയും യാത്രക്കാര്‍ക്കും ട്രാവല്‍ ഏജന്റുമാര്‍ക്കും ഈ ഫ്‌ളൈറ്റുകളില്‍ നേരിട്ട് ബുക്ക് ചെയ്യാന്‍ കഴിയും. ഇത്തിഹാദ് എയര്‍വേയ്സ് നിലവില്‍ അബൂദബിക്കും കുവൈത്തിനും ഇടയില്‍ ദിവസേന അഞ്ച് റിട്ടേണ്‍ ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കുവൈത്ത് എയര്‍വേയ്സും അബൂദബിയിലേക്ക് ദിവസേന സര്‍വീസ് നടത്തുന്നുണ്ട്.

---- facebook comment plugin here -----

Latest