Connect with us

Kerala

യു എ പി എ നടപ്പാക്കരുത്: മുഖ്യമന്ത്രി ആര്‍ജവം കാണിക്കണം- കാനം

Published

|

Last Updated

തിരുവനന്തപുരം |  യു എ പി എക്കെതിരായ നിലപാട് വീണ്ടും ആവര്‍ത്തിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്ത് യു എ പി എ നടപ്പാക്കരുതെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി രാഷ്ട്രീയം ആര്‍ജവം കാണിക്കണമെന്നും കാനം പറഞ്ഞു.
യു എ പി എയില്‍ എന്‍ ഐ എക്കും പോലീസിനും ഒരേ നിലപാടാണ്. പൗരത്വ ഭേദഗതിയില്‍ ഇല്ലാത്ത ഭരണഘടനാ ബാധ്യത ആവശ്യമില്ലെന്നും കാനം പറഞ്ഞു.

നേരത്തെയും യു എ പി എ വിഷയത്തില്‍ സര്‍ക്കാറിനെതിരെ കാനം വിമര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറും മോദി സര്‍ക്കാറും ചെയ്യുന്നത് ഒരുപോലെയാകാന്‍ പാടില്ലെന്നായിരുന്നു കാനം പറഞ്ഞത്. മാവോയിസ്റ്റ് അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിടുന്ന എല്ലാ തെളിവുകളും അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest