Connect with us

Kerala

പൗരത്വ ഭേദഗതി നിയമം മുസ്ലിങ്ങളെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്താന്‍: എം മുകുന്ദന്‍

Published

|

Last Updated

കണ്ണൂര്‍ | പൗരത്വ ഭേദഗതി നിയമം മതനിരപേക്ഷ ഇന്ത്യയുടെ അസ്ഥിത്വത്തെ തകര്‍ക്കുമെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. നിയമം നടപ്പിലാക്കിയാല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

കൊളോണിയലിസ്റ്റ് കാലത്തിന് ശേഷം സ്വാതന്ത്ര്യം കിട്ടിയതില്‍ ഇന്നും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അരുന്ധതി റോയുടെ വാക്കുകള്‍ കടമെടുത്താല്‍ ഇന്നും എഴുന്നേറ്റുനില്‍ക്കുന്ന രാജ്യം, അത് ഭരണാധികാരികള്‍ മറന്നുപോവരുത്.പൗരത്വ ഭേദഗതി നിയമം മുസ്ലീംങ്ങളെ ബോധപൂര്‍വം മാറ്റിനിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ്.

പാകിസഥാനുമായാണ് ഇവര്‍ ഇന്ത്യയെ താരതമ്യം ചെയ്യുന്നത്. ഇന്ത്യ വേറെ, പാകിസ്ഥാന്‍ വേറെ. രണ്ടും തമ്മില്‍ താരതമ്യം പാടില്ല.പാകിസ്ഥാന്റെ വഴിയല്ല ഇന്ത്യയുടേത് എന്നാണ് നമ്മുടെ ഭൂതകാലവും വര്‍ത്തമാനകാലവും പറയുന്നത്. എന്ത് വിലകൊടുത്തും ഇന്ത്യയുടെ മതേതര സ്വഭാവം നിലനിര്‍ത്തണമെന്നും മുകുന്ദന്‍ പറഞ്ഞു