Connect with us

National

പൗരത്വ ഭേദഗതിയെ വിമര്‍ശിച്ച മലേഷ്യയെ ഇന്ത്യ പ്രതിഷേധമറിയിച്ചു; സ്ഥാനപതിയെ വിളിച്ചുവരുത്തി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് നടത്തിയ പ്രസ്താവനയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. നയതന്ത്ര മര്യാദക്കും  ബന്ധത്തിനും വിരുദ്ധമാണ് മഹാതീര്‍ മുഹമ്മദിന്റെ പ്രസ്താവനയെന്ന് ഇന്ത്യ സ്ഥാനപതിയെ അറിയിച്ചു. പരസ്പരം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന ധാരണക്ക് വിരുദ്ധമാണ് ഇതെന്നും പ്രസ്താവന തിരുത്താന്‍ മഹാതീര്‍ തയ്യാറാകണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ക്വാലാലംപൂര്‍ ഉച്ചകോടിക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മഹാതീര്‍ മുഹമ്മദ് ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ചത്. മതേതര രാജ്യമായ ഇന്ത്യയില്‍ മുസ്ലിംകളുടെ പൗരത്വത്തിന് എതിരെ സ്വീകരിക്കുന്ന നടപടികള്‍ ഖേദകരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ആളുകള്‍ മരിച്ചുവീഴുകയാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Latest