Connect with us

International

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; പ്രകമ്പനം ഡല്‍ഹിയിലും

Published

|

Last Updated

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഇന്ന് വൈകീട്ടുണ്ടായ ഭൂചലനത്തിന്റെ ശക്തമായ പ്രകമ്പനം ഡല്‍ഹിയുള്‍പ്പടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിസ്ഥാനിലുണ്ടായത്.

വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജാം പ്രവിശ്യക്ക് 51 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് ഭാഗമാണ് പ്രഭവ കേന്ദ്രം. ഭൂചലനത്തില്‍ ആള്‍നാശമോ സ്വത്തുനാശമോ സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.

---- facebook comment plugin here -----

Latest