Gulf
സഹിഷ്ണുത, മിതത്വം, സഹവര്‍ത്തിത്വം എന്നിവ ഭീകരതയെ നേരിടുന്നതിനുള്ള താക്കോല്‍: സഖര്‍ ഘോബാഷ്


ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖര്‍ ഘോബാഷ്, ഐക്യരാഷ്ട്രസഭ തീവ്രവാദ വിരുദ്ധ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി ജനറല്‍ വ്ളാദിമിര്‍ വൊറോന്‍കോവുമായി കൂടിക്കാഴ്ച നടത്തുന്നു
അബൂദബി | സഹിഷ്ണുത, മിതത്വം, തുറന്ന നില, സഹവര്‍ത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ഭീകരതയെ ചെറുക്കുന്നതിനുള്ള പ്രധാന ഉപകരണമാണെന്നും ഇത് എമിറാത്തി ജനതയുടെ മൂല്യങ്ങളിലൊന്നാണെന്നും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖര്‍ ഘോബാഷ് പറഞ്ഞു. അബൂദബി എഫ് എന്‍ സി ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭ തീവ്രവാദ വിരുദ്ധ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി ജനറല്‍ വ്ളാദിമിര്‍ വൊറോന്‍കോവിനെ സ്വീകരിച്ചു കൊണ്ടാണ് സഖര്‍ ഘോബാഷ് പ്രസ്താവന നടത്തിയത്. യോഗത്തില്‍ എഫ് എന്‍ സി അംഗം അലി അല്‍ നുഐമി, എഫ് എന്‍ സി സെക്രട്ടറി ജനറല്‍ ഒമര്‍ അല്‍ നുഐമി പങ്കെടുത്തു.
യുവാക്കളെ ശാക്തീകരിക്കുക, സഹിഷ്ണുത വളര്‍ത്തുക എന്ന ശീര്‍ഷകത്തില്‍ അറബ് ലീഗ് രാജ്യങ്ങള്‍ക്കായുള്ള പ്രാദേശിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വ്ളാദിമിര്‍ വൊറോന്‍കോവിന്‍. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച രാജ്യമാണ് യു എ ഇ. ഭീകരവാദത്തിനെതിരായ ആഗോള പങ്കാളിത്തത്തിലും യു എ ഇ സജീവമായ പങ്കുവഹിക്കുന്നുണ്ട്. ചുറ്റുമുള്ള സമാധാനവും സുസ്ഥിരതയും നിലനിര്‍ത്താന്‍ യു എ ഇ ലക്ഷ്യമിടുന്നുവെന്നും യോഗത്തില്‍ ഗോബാഷ് ചൂണ്ടിക്കാട്ടി.
ഭീകരത ഇല്ലാതാക്കാന്‍ പാര്‍ലിമെന്റംഗങ്ങള്‍ വഹിച്ച പ്രധാന പങ്ക് ഉയര്‍ത്തിക്കാട്ടിയ സഖര്‍ ഘോബാഷ്, ഐക്യരാഷ്ട്രസഭ, യുഎന്നുമായി സഹകരിച്ച് തീവ്രവാദ ഗ്രൂപ്പുകളെ പ്രതിരോധിക്കാനുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം യു എ ഇ എല്ലായ്‌പ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരെ പൊരുതുന്ന കാര്യത്തില്‍ യു എ ഇക്ക് മുന്‍നിരയിലുള്ള സ്ഥാനമുണ്ട്, സഹിഷ്ണുത പുലര്‍ത്തുന്ന ഒരു സമൂഹമുണ്ട് യു എ ഇ യില്‍. അത് യുവാക്കളെ ശാക്തീകരിക്കാന്‍ ആഗ്രഹിക്കുന്നു. മറ്റ് രാജ്യങ്ങള്‍ പിന്തുടരേണ്ട മാതൃകയാണിത്- വൊറോന്‍കോവ് പറഞ്ഞു.