Connect with us

Gulf

ഇന്ത്യന്‍ സ്ഥാനപതി യു എ ഇ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ യു എ ഇ മന്ത്രി സാക്കി നുസൈബഹുമായി കൂടിക്കാഴ്ച നടത്തുന്നു

അബൂദബി | ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ മന്ത്രി സാക്കി നുസൈബഹുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-യു എ ഇ ബന്ധത്തെ പ്രശംസിച്ച മന്ത്രി നുസൈബഹ് സ്ഥാനപതി എന്ന നിലയില്‍ വിജയിക്കട്ടെ എന്ന് ആശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

യു എ ഇ പയനിയേഴ്‌സ് അവാര്‍ഡ് 2019 ല്‍ സയീദ്-ഗാന്ധി ഡിജിറ്റല്‍ മ്യൂസിയത്തിന് നല്‍കി ബഹുമാനിച്ചതിന് കപൂര്‍ യു എ ഇക്ക് നന്ദി പറഞ്ഞു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയും പ്രോത്സാഹിപ്പിച്ച സഹിഷ്ണുതാ തത്വങ്ങളുടെ പ്രതീകമാണ് ഡിജിറ്റല്‍ മ്യൂസിയം. എക്സ്പോ 2020 വേളയില്‍ ഇന്ത്യന്‍ പവലിയനില്‍ വിവിധ സാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ അബൂദബി ഇന്ത്യന്‍ എംബസി പദ്ധതിയിട്ടിട്ടുണ്ടെന്ന് കപൂര്‍ മന്ത്രിയെ അറിയിച്ചു.