Connect with us

Gulf

പൗരത്വ ബില്‍ ഉടലെടുക്കുന്നത് ഫാസിസ്റ്റ് ചിന്തയില്‍ നിന്ന്: ഐ സി എഫ് പൗരസഭ

Published

|

Last Updated

ദമാം | മതം നോക്കി പൗരത്വം നല്‍കുക വഴി സംസ്‌കാരിക രാജ്യത്തെ ജനങ്ങളെ പുറത്താക്കുന്ന നിയമാമാണ് നടപ്പിലാകുന്നതെന്നും, ഫാസിസ്റ്റ് ചിന്തയില്‍ നിന്നാണ് പൗരത്വ ബില്‍ ഉടലെടുക്കുന്നതെന്നും ഐ. സി. എഫ് തുഖ്ബ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പൗരസഭ അഭിപ്രായപ്പെട്ടു.

ലോകത്തിന് മുന്‍പില്‍ മാതൃകയായി നില്‍ക്കുന്ന ഭരണഘടനയെ പോലും അപ്രസക്തമാക്കുന്ന അവസ്ഥയിലേക്കാണ് എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തെ കൊണ്ടുപോകുന്നതെന്നും പൗര സഭ അഭിപ്രായപ്പെട്ടു

ഉബൈദുല്ലാ അഹ്‌സനിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ക്ഷേമകാര്യ സെക്രട്ടറി നിസാര്‍ കാട്ടില്‍ വിഷയാവതരണം നടത്തി. മുഹമ്മദ് റഫീഖ് ചെമ്പോത്തറ (സിറാജ്), അബ്ദുല്‍ ഹമീദ് വടകര (കെ.എം.സി.സി), ഇബ്രാഹിം ബാദുഷ (ആര്‍.എസ്.സി), ദാസന്‍ രാഘവന്‍, ജയപ്രകാശ് തമ്പി (ജനയുഗം), സാമുവല്‍ (സാമൂഹിക പ്രവര്‍ത്തകന്‍), നാസര്‍ മസ്താന്‍ മുക്ക് (ഐ.സി.എഫ് പ്രൊവിന്‍സ് അഡ്മിന്‍ സെക്രട്ടറി) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സൈനുല്‍ ആബിദ് സുഹ്രി പ്രാര്‍ത്ഥന നടത്തി. അന്‍സറുദ്ധീന്‍ കൊല്ലം സ്വാഗതവും, ശരീഫ് യൂസുഫ് കോട്ടയം നന്ദിയും പറഞ്ഞു.

Latest