Connect with us

National

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ വന്‍ പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധത്തിന് തുടക്കം. വെള്ളിയാഴ്ച ഡല്‍ഹി ജുമാ മസ്ജിദില്‍ പ്രാര്‍ഥനക്ക് എത്തിയവരാണ് ഇപ്പോള്‍ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്. ഇന്ത്യാ ഗേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ പ്രതിഷേധക്കാര്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പള്ളിയുടെ ഒന്നാം നമ്പര്‍ ഗേറ്റിന് മുന്നിലാണ് ജനങ്ങള്‍ തടിച്ചുകൂടിയത്. ഒരുവിഭാഗം റോഡിലേക്കിറങ്ങി പ്രതിഷേധിക്കുകയാണ്. രണ്ടാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ബാരിക്കേഡ് വച്ച് തടയാനായിരുന്നു പൊലീസ് ശ്രമം. എന്നാല്‍ ഒന്നാം ഗേറ്റിലേക്ക് പ്രതിഷേധം മാറ്റി.ഇവര്‍ക്കൊപ്പം ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മിയും ഉണ്ട്. .സമാധാനപരമായ പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. കനത്ത പോലീസാണ് ഇവിടെ തമ്പടിച്ചിരുന്നു.

---- facebook comment plugin here -----

Latest