Connect with us

Kerala

ജനാധിപത്യ പ്രതിഷേധം അടിച്ചമർത്താനാവില്ല; വെള്ളിയാഴ്ച എസ് വൈ എസ് പ്രതിഷേധം

Published

|

Last Updated

കോഴിക്കോട് | ജനാധിപത്യ പ്രതിഷേധം അടിച്ചമർത്താനാവില്ല എന്ന മുദ്രാവാക്യവുമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാളെ (വെള്ളി) നാടൊട്ടുക്കും പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ എസ് വൈ എസ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തു. പ്രത്യേകിച്ചും രാഷ്ടീയ – സാംസ്കാരിക നേതാക്കളുടെ അറസ്റ്റിന്റെ പശ്ചാതത്തിൽ പ്രദേശിക തലങ്ങളിൽ യൂണിറ്റുകൾ, നഗരങ്ങൾ, സർക്കിൾ സൗകര്യപ്രദമായ രൂപത്തിലാണ് പ്രതിഷേധ പ്രകടനം നടക്കുക.

ജനകീയ സമരങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചു തുടർന്നുള്ള ദിവസങ്ങളിൽ ജില്ലാ സോൺ തലങ്ങളിൽ സമര സദസ്സ് ഉൾപ്പെടെയുള്ള പരിപാടികൾ നടത്താനും സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

---- facebook comment plugin here -----

Latest