Connect with us

Organisation

പ്രതിഷേധ സ്വരങ്ങളെ നിശ്ശബ്ദമാക്കാൻ അനുവദിക്കില്ല: എസ് എസ് എഫ്

Published

|

Last Updated

തൃശൂര്‍ | രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രമുഖ കലാലയങ്ങളിലെ പ്രതിഷേധിക്കുന്ന വിദ്യാർഥി സമൂഹത്തേയും അവർക്കു പിന്തുണ നൽകുന്ന രാഷ്ട്രീയ സാംസ്കാരിക നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ചും ഭരണഘടനാവിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചും എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി തൃശൂര്‍ നഗരത്തിൽ മാസ്സ് പ്രൊട്ടസ്റ്റ് റാലി സംഘടിപ്പിച്ചു. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ നിന്ന് ആരംഭിച്ച് റൗണ്ട് ചുറ്റി കോർപ്പറേഷൻ പരിസരത്ത് സമാപിച്ചു.

എസ് എസ് എഫ് ജില്ലാ നേതാക്കളായ ആര്‍ എ നൗഷാദ്, നൂറുദ്ദീന്‍ സഖാഫി വാടാനപ്പള്ളി, ശനീബ് മുല്ലക്കര, ഇയാസ് പഴുവില്‍, മുനീര്‍ ഖാദിരി തിരുനെല്ലൂര്‍ എന്നിവർ നേതൃത്വം നൽകി. കോര്‍പ്പറേഷന്‍ പരിസരത്ത് നടന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡണ്ട് പി സി റഊഫ് മിസ്ബാഹിയുടെ അധ്യക്ഷതയിൽ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ബി ബഷീര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

മതാടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ തല്ലിയൊതുക്കിയും അറസ്റ്റ് ചെയ്തും ഭീഷണിപ്പെടുത്തിയും അടിച്ചമർത്താനുള്ള ശ്രമങ്ങളെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ ചെറുത്തു തോൽപ്പിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ജനാധിപത്യ സംരക്ഷണ പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി രാജ്യത്തിൻറെ ബഹുസ്വരതയെ സംരക്ഷിക്കാൻ എസ് എസ് എഫ് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അധികാര ധാര്‍ഷ്ട്യങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കാതെ പുതിയ പോരാട്ടങ്ങളിലൂടെ ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ തിരിച്ച് പിടിക്കാനുള്ള പരിശ്രമത്തില്‍ എല്ലാവരും അണിചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആയിരകണക്കിന് വിദ്യാര്‍ഥികള്‍ റാലിയില്‍ അണിനിരന്നു.

Latest