Connect with us

Gulf

സഊദിയില്‍ വാഹനാപകടം; നാല് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു

Published

|

Last Updated

ദമാം: സഊദി അറേബ്യയിലെ മക്ക-ത്വാഇഫ് പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉത്തര്‍പ്രദേശ് സ്വദേശികളായ ബൈരിലാല്‍ ശിവ് ബാലക്, രാജസ്ഥാന്‍ സ്വദേശി ഗീവര്‍ദാലി ചന്ദ്, ഷൗക്കത്ത് അലി, മുംബൈ സ്വദേശി ഫൈദ ഹുസ്സൈന്‍ സിദ്ധീഖി എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൊഴിലാളികള്‍ സഞ്ചരിച്ച മിനി ട്രക്കും സ്വദേശി സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ 24 പേര്‍ സഞ്ചരിച്ച ട്രക്കിനെ അതിവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

ത്വാഇഫിലെ സൈലുല്‍ കബീര്‍ വഴി മക്കയിലേക്കുള്ള റോഡില്‍ ശറഫിയ എന്ന സ്ഥലത്ത് ബുധനാഴ്ച രാവിലെ ഏഴു മണിക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഡിവൈഡറില്‍ തട്ടി ട്രക്ക് മറിയുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.