Connect with us

Kerala

പെരുമ്പടപ്പില്‍ നാല് വയസുകാരിക്ക് പീഡനം; 65കാരന്‍ പിടിയില്‍

Published

|

Last Updated

മലപ്പുറം | പൊന്നാനി പെരുമ്പടപ്പില്‍ നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 65 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരം പെരുമ്പടപ്പ് പോലീസ് കേസെടുക്കുകയായിരുന്നു. പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Latest