പൗരത്വ ഭേദഗതി:  സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് വി മുരളീധരൻ

Posted on: December 14, 2019 11:44 pm | Last updated: December 15, 2019 at 11:53 am


തൃശൂർ | പൗരത്വഭേദഗതി സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും പൂർണമായും കേന്ദ്രത്തിന്റെ അധികാരമാണെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.

അഭിപ്രായ, പ്രതിഷേധ സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. പറയുന്നതിൽ ഒരു വിരോധവുമില്ല. ഭീതിയുണ്ടെന്ന് പറയുകയും നടപ്പാക്കില്ലെന്ന് പറയുന്നതും തമ്മിൽ ചേർന്ന് പോകുന്നതല്ല. അതിൽ തന്നെ ഭീതിയില്ലെന്ന് വ്യക്തമാണ്. പാർലിമെന്റിൽ ബി ജെ പിക്കെതിരെ എൽ ഡി എഫും യു ഡി എഫും ഒന്നിച്ചാണ്. പുറത്തും അവർ ഒന്നിച്ചു വരണമെന്നാണ് ബി ജെ പിയുടെ അഭിപ്രായം.

പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്കക്ക് അടിസ്ഥാനമില്ല. യു എൻ ആശങ്കയറിയിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് തന്റെ അറിവിൽ ലഭിച്ചിട്ടില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി.