Connect with us

Eduline

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

Published

|

Last Updated

കെല്‍ട്രോണില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇഗാഡ്‌ജെറ്റ് ടെക്‌നോളജീസ്, ഡിജിറ്റല്‍ മീഡിയ ഡിസൈന്‍ ആന്‍ഡ് ആനിമേഷന്‍ ഫിലിം മേക്കിംഗ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍, റീട്ടയില്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കും അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 9188665545.

കണ്‍സ്ട്രക്ഷന്‍ സെക്ടറുകളില്‍ എം ഇ പി, എച്ച് വി സി, ഇലക്ട്രിക്കല്‍ ഡിസൈനിംഗ് തുടങ്ങിയ മേഖലയില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള വിവിധ അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളിലേക്കും അപേക്ഷിക്കണം. ബിടെക്/ഡിപ്ലോമ പാസ്സായവര്‍ക്കും പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈ പ്രോഗ്രാമില്‍ പങ്കെടുക്കാം. അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അപേക്ഷാഫോറം ലഭിക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഹെല്‍പ് ലൈന്‍: 7594041188, വെബ്‌സൈറ്റ്: ksg.ketlron.in.