Connect with us

National

മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു

Published

|

Last Updated

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു. കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജോലി രാജിവച്ചയാളാണ് ഇദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുംബൈയില്‍ നിശ്ചയിച്ചിരുന്ന ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥനെ മാര്‍ച്ച് തുടങ്ങും മുമ്പു തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാറിന്റെത് തെറ്റായ നടപടികളാണെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാത്തവര്‍ രാജ്യദ്രോഹികളാണെന്ന് ഐ എ എസ് ജോലി രാജിവക്കുന്ന വേളയില്‍ അദ്ദേഹം പറഞ്ഞിരുന്നു. തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ അവയ്‌ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

Latest