Connect with us

Kerala

രാജ്യാന്തര ചലച്ചിത്ര മേളക്ക് സമാപനം; സുവര്‍ണ ചകോരം ജപ്പാനീസ് സിനിമക്ക്

Published

|

Last Updated

തിരുവനന്തപുരം | രാജ്യാന്തര ചലച്ചിത്ര മേള ഐ എഫ് എഫ് കെ)യില്‍ സുവര്‍ണ ചകോരം ജപ്പാനീസ് സിനിമക്ക്. “ദേ സേ നത്തിംഗ് സ്റ്റേയ്‌സ് ദ സെയിം” എന്ന സിനിമയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഫ്രഞ്ച് ചിത്രമായ “കമിലേ”ക്കാണ് ഫിപ്രസി പുരസ്‌കാരം. ലിജോ ജോസ് പെല്ലിശ്ശേരിക്ക് പ്രത്യേക പുരസ്‌കാരവും “കുമ്പളങ്ങി നൈറ്റ്‌സി”ന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. ഡോ. ബിജുവിന്റെ “വെയില്‍ മരങ്ങള്‍” നെറ്റ് പാക്ക് പുരസ്‌കാരത്തിന് അര്‍ഹമായി. “പാക്കറേറ്റ്” എന്ന ബ്രസീലിയന്‍ സിനിമയുടെ സംവിധായിക അലന്‍ ഡെബര്‍റ്റോവിനാണ് മികച്ച സംവിധായക പുരസ്‌കാരം. അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍നാഡോ സോലാനസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടി.

ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രി എ കെ ബാലന്‍ തുടങ്ങിയ പ്രമുഖരും സമ്മേളനത്തില്‍ സംബന്ധിച്ചു.

Latest