ഓസ്‌മോ യു എ ഇ  ഗ്രാൻഡ് മീറ്റ് ജനുവരി പത്തിന്

Posted on: December 10, 2019 11:07 pm | Last updated: December 10, 2019 at 11:09 pm

ദുബൈ | മർകസു സ്സഖാഫത്തിത്തുന്നിയ്യ റൈഹാന്‍വാലി (യതീംഖാന) കൂട്ടായ്മയായ ഓള്‍ സ്റ്റുഡന്റ്‌സ് ഓഫ് ഓര്‍ഫനേജ് യു എ ഇ ഘടകം ഗ്രാൻഡ് മീറ്റ് നടത്താന്‍ ദുബൈയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഓസ്‌മോ ഗ്രാൻഡ് മീറ്റ് പോസ്റ്റർ മര്‍കസ് അലുംനെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി ഉബൈദുള്ള സഖാഫി പ്രകാശനം ചെയ്തു. പരിപാടിയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.

ജനുവരി 10 ന് രാവിലെ എട്ട് മണി മുതല്‍ ദുബൈയില്‍ നടക്കുന്ന സംഗമത്തില്‍ യു എ ഇയുടെ വിവിധ എമിറേറ്റുകളിലുള്ള അംഗങ്ങള്‍ ഒത്തുചേരും. പരിപാടിയുടെ ഭാഗമായി വിവിധങ്ങളായ സെഷനുകള്‍ സംഗമത്തിന് മാറ്റുകൂട്ടും. പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും പ്രചരണകമ്മിറ്റിയും നിലവില്‍ വന്നു. ശറഫുദ്ധീന്‍ വയനാട് (ചെയര്‍മാൻ), ഹാഷിം കോയമ്മ തങ്ങള്‍(വൈസ്. ചെയര്‍മാൻ), സുഹൈല്‍ ചെറുവാടി (കണ്‍വീനര്‍), സെതലവി അരീക്കോട്, സുബൈര്‍ വാഴക്കാട് (ജോ. സെക്രട്ടറി), അബൂബക്കര്‍ കളരാന്തിരി, അഹമ്മദ് ആതവനാട് (ഫൈനാന്‍സ് സെക്രട്ടറി).

ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം കോളിക്കല്‍ ഉദ്ഘാടനം ചെയ്തു. സുഹൈല്‍ ചെറുവാടി, ഹാഷിം കോയമ്മ തങ്ങള്‍, കരീം ആതവനാട് തുടങ്ങിയവര്‍ സംസാരിച്ചു. വിശദ വിവരങ്ങള്‍ക്ക്: 0561679703, 0508146779 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.