Connect with us

Gulf

മഞ്ഞുരുക്കം; റിയാദ് സമ്മിറ്റില്‍ ഖത്തര്‍ പങ്കെടുത്തു

Published

|

Last Updated

ദമാം: കാത്തിരിപ്പിന് വിരാമമിട്ട് റിയാദില്‍ നടക്കുന്ന 40-ാമത് ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജി സി സി) സമ്മിറ്റില്‍ ഖത്വര്‍ പങ്കെടുത്തു. നേരത്തെ സമ്മിറ്റില്‍ പങ്കെടുക്കുന്നതിനായി സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് ഖത്വര്‍ ഭരണാധികാരിയായ തമീം ബിന്‍ ഹമാദ് അല്‍ താനിയെ ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഖത്വര്‍ പ്രതിനിധി സംഘത്തെ അയച്ചത്. ഖത്വറിന്റെ ഈ തീരുമാനത്തെ മേഖലയിലെ പുതിയ മഞ്ഞുരുക്കത്തിന്റെ സൂചനയായാണ് കാണുന്നത്.

സമ്മിറ്റില്‍ ഖത്വര്‍ ഭരണാധികാരിക്ക് പകരം പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയാണ് പങ്കെടുക്കുന്നത്. രാഷ്ട്രീയ, പ്രതിരോധ, സുരക്ഷ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും സമന്വയവും വര്‍ധിപ്പിക്കുന്നതിനും ജി സി സി നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്ന് സഊദി പ്രസ് ഏജന്‍സി (എസ് പി എ) റിപ്പോര്‍ട്ട് ചെയ്തു