Connect with us

National

പൗരത്വ ബില്ലില്‍ പ്രതിഷേധം: നടന്‍ രവി ശര്‍മ ബി ജെ പിവിട്ടു

Published

|

Last Updated

ഗുവാഹത്തി |  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ ബി ജെ പിയുമായുള്ള ബന്ധം ഉപേക്ഷിച്ച് അസമിലെ പ്രമുഖ നടനും ഗായകനുമായ രവി ശര്‍മ. അസം ജനതക്കൊപ്പം നിന്ന് ബില്ലിനെതിരായ പ്രതിഷേധത്തില്‍ പങ്കാളിയാവുമെന്നും ബി ജെ പിയില്‍ നി്‌നന് ഞാനൊരിക്കലും ഈ ബില്ലിനെ പിന്തുണക്കില്ല. കുടിയേറ്റക്കാരുടെ പ്രതിസന്ധികള്‍ ഇതിനകം കണ്ടുകഴിഞ്ഞതാണ്. അവരെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ അനുവദിക്കില്ല. ബില്ല് റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രവിശര്‍മ ആവശ്യപ്പെട്ടു.
അസമിലെ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രതിഷേധിക്കും. നിലവില്‍ പ്രതിഷേധ രംഗത്തുള്ള ആള്‍ അസം സ്റ്റുഡന്റ് യൂണിയന് (എ എ എസ് യു) പൂര്‍ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

നടനും അസം സ്റ്റേറ്റ് ഫിലിം കോര്‍പറേഷന്‍ ഡെവലെപ്‌മെന്റ് കോര്‍പറേഷന്റെ ചെയര്‍പേഴ്‌സണുമായ ജതിന്‍ ബോറയും ബില്ലിനെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു. പ്രതിഷേധക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം താന്‍ തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Latest