Connect with us

National

ഉന്നാവ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം: കേസ് അതിവേഗ കോടതി പരിഗണിക്കും- യോഗി ആദിത്യനാഥ്

Published

|

Last Updated

ലക്‌നൗ| ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികളുള്‍പ്പെട്ട സംഘം തീകൊളുത്തിയ യുവതി മരിച്ച കേസ് പരിഗണിക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുവതിയുടെ മരണത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേസ് അതിവേഗ കോടതി പരിഗണിക്കുകയും പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്യും യോഗി ആദിത്യനാഥ് പറഞ്ഞു.

ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച് അഞ്ചംഗസംഘം 23 കാരിയായ യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവതി ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി 11.40 ഓടെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വെച്ചാണ് യുവതി മരിച്ചത്.

അക്രമികളില്‍ രണ്ടുപേര്‍ ഇവരെ ബലാത്സംഗംചെയ്ത കേസിലെ പ്രതികളാണ്. തന്നെ തീകൊളുത്തിയ അഞ്ച് പുരുഷന്മാരുടെയും പേരുകള്‍ യുവതി പറഞ്ഞിരുന്നു. തീകൊളുത്തും മുമ്പേ സംഘം തന്നെ മര്‍ദിച്ചെന്നും കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും യുവതി മൊഴി നല്‍കിയിരുന്നു.

Latest