Connect with us

Sports

നോബോൾ ഇനി തേഡ് അമ്പയർ വിധിക്കും

Published

|

Last Updated

ഹൈദരാബാദ് | ഇനി മുതൽ ടി20, ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ നോ ബോൾ വിധിക്കാനുള്ള അവകാശം തേഡ് അമ്പയർക്ക് നൽകിയതായി ഐ സി സി പ്രഖ്യാപനം. ഇന്ന് ഹൈദരാബാദിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റൻഡീസ് ടി20 പരമ്പരയോടെ ഇത് പ്രാബല്യത്തിൽ വരുമെന്ന് ഐ സി സി അറിയിച്ചു. ഫ്രണ്ട് ഫൂട്ട് നോബോൾ വിധിക്കാനുള്ള അവകാശമാണ് ഫീൽഡ് അമ്പയർമാരിൽ നിന്ന് തേഡ് അമ്പയറിലേക്ക് കൈമാറുന്നത്.

ഓരോ പന്തിലും ബൗളർ ഓവർ സ്‌റ്റെപ്പ് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ചുമതലയാണ് ഇനി മൂന്നാം അമ്പയറുടെ ചുമതലയാകുന്നത്. നോ ബോളാണെന്ന് വ്യക്തമായാൽ മൂന്നാം അമ്പയർ ഇക്കാര്യം ഫീൽഡ് അമ്പയറെ അറിയിക്കും. ഫീൽഡ് അമ്പയർ നോ ബോൾ വിളിക്കുകയും ചെയ്യും. ഇതോടെ മത്സരത്തിനിടെ മൂന്നാം അമ്പയറുടെ നിർദേശമില്ലാതെ ഫീൽഡ് അമ്പയർ നോ ബോൾ വിളിക്കില്ല.
നോ ബോളുകൾ വിളിക്കുമ്പോൾ സംശയത്തിന്റെ ആനുകൂല്യം എപ്പോഴും ബൗളർക്ക് അനുകൂലമായിരിക്കുമെന്നും ഐ സി സി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഇനി നോ ബോൾ വിളിക്കാൻ താമസിക്കുകയും ബാറ്റ്‌സ്മാൻ പുറത്താകുകയും ചെയ്താൽ പുറത്തായ ബാറ്റ്‌സ്മാനെ തിരികെ വിളിക്കും. മറ്റ് ഓൺ ഫീൽഡ് തീരുമാനങ്ങളെല്ലാം ഫീൽഡ് അമ്പയറുടെ ചുമതലയായിരിക്കുമെന്നും ഐ സി സി വ്യക്തമാക്കി.

Latest