സനയുടെ കത്തിന് എലിസബത്ത് രാജ്ഞിയുടെ മറുപടി

Posted on: December 6, 2019 11:38 am | Last updated: December 6, 2019 at 11:43 am

മലപ്പുറം | വേങ്ങര പറപ്പൂർ ഐ യു ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാർഥിനി സനാ റഹ്‌മാനെ തേടി ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽനിന്ന് രാജ്ഞിയുടെ കത്തെത്തി.

പ്രളയത്തിൽ സഹായമഭ്യർഥിച്ച്  അയച്ച കത്തിന് മറുപടിയായാണ് രാജ്ഞി സനക്ക് കത്തയച്ചത്. രാജകുടുംബത്തോടുള്ള മതിപ്പിന് നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ടാണ് ഈ മിടുക്കിക്ക് കത്ത് ലഭിച്ചിട്ടുള്ളത്.

കോട്ടക്കൽ സ്വദേശിയായ സനറഹ്മാൻ കൊളക്കാട്ടിൽ മുജീബ് റഹ്‌മാന്റെയും സനൂബിയയുടെയും പുത്രിയാണ്.
പഠനത്തിൽ മിടുക്കിയായസനക്ക് ഇംഗ്ലണ്ടിൽ പോയി പഠിച്ച് ഡോക്ടറാകുക എന്നതാണ് ആഗ്രഹം. പ്രധാനധ്യാപകൻ തൊട്ടിയിൽ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ സനയെ അധ്യാപകർ ആദരിച്ചു.