Connect with us

National

ഫാത്വിമ ലത്വീഫിന്റെ മരണം: സി ബി ഐ അന്വേഷണത്തിന് തയാറെന്ന് അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി | മദ്രാസ് ഐ ഐ ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്വിമ ലത്വീഫിന്റെ മരണം സംബന്ധിച്ച അന്വേഷണം സി ബി ഐക്കു നല്‍കാന്‍ തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഫാത്വിമയുടെ കുടുംബം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ ഉത്തരവിറക്കുമെന്നും ഉറപ്പു നല്‍കിയ ഷാ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിന് വിധേയമാക്കുമെന്നും അമിത് ഷാ ഉറപ്പ് നല്‍കി. ഐ ഐ ടികളില്‍ നടന്ന മരണങ്ങളും അന്വേഷിക്കും.

നവംബര്‍ ഒമ്പതിനാണ് ഫാത്വിമയെ മരിച്ച നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്ന് ഫോണിലെ ആത്മഹത്യാക്കുറിപ്പില്‍ ഫാത്വിമ രേഖപ്പെടുത്തിയിരുന്നു.