Connect with us

Kerala

സഭാ തര്‍ക്കത്തില്‍ ആരുടേയും മധ്യസ്ഥം ആവശ്യമില്ല; കോടതി വിധി മാനിക്കാത്തവരുമായി ചര്‍ച്ചക്കില്ല- ഓര്‍ത്തഡോക്‌സ് സഭ

Published

|

Last Updated

കൊച്ചി | മലങ്കര സഭാ തര്‍ക്കത്തില്‍ മറ്റു സഭകളുടെ മധ്യസ്ഥശ്രമത്തോട് വിയോജിച്ച് ഓര്‍ത്തഡോക്‌സ് സഭ. ഇപ്പോഴത്തെ അനുരജ്ഞന നീക്കം ചിലരുടെ കുതന്ത്രങ്ങളുടെ ഭാഗമാണ്. സുപ്രീം കോടതി വിധി അംഗീകരിക്കാത്തവരമുായി എന്ത് മധ്യസ്ഥ ശ്രമമാണ് നടത്തുകയും ഇതുമായി ബന്ധപ്പെട്ട് ആരും വരേണ്ടതില്ലെന്നും ബസേലിയോസ് മര്‍ത്തോമാ കാതോലിക്കാ ബാവ അറിയിച്ചു.

ഓര്‍ത്തോഡോക്‌സ് – യാക്കോബായ സഭകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തയ്യാറാണെന്ന് കാട്ടി അഞ്ച് സഭകളുടെ അധ്യക്ഷന്‍മാരാണ് ഇന്നലെ ഇരു സഭകള്‍ക്കും കത്ത് നല്‍കിയത്. എന്നാല്‍ കൊച്ചിയില്‍ ക്രൈസ്തവ യുവജന പ്രസ്ഥാനം സംഘടിപ്പിച്ച സഹന സമര വേദിയില്‍ വെച്ചാണ് കാതോലിക്കാ ബാവ ഈ ക്ഷണം തള്ളിക്കളഞ്ഞത്. സുപ്രീംകോടതിക്ക് ഒരു വിധി നടത്തിയ സംബഴത്തില്‍ ഇനി ഒരു ചര്‍ച്ചക്കും പ്രസക്തിയില്ലെന്നും കാതോലിക്കാ ബാവ പറഞ്ഞു.

അതിനിടെ തര്‍ക്കം പരിഹഹിക്കാന്‍ സഭാധ്യക്ഷരുടെ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു വരികയാണ്. എന്നാല്‍ ഒരു വിഭാഗത്തിന്റെ നിസഹകരണമാണ് പ്രശ്നപരിഹാരത്തിന് തടസ്സമായതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 

Latest