Connect with us

Kerala

വൈദികര്‍ പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റെ ആത്മകഥ

Published

|

Last Updated

കല്‍പ്പറ്റ| വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. സന്യാസ ജീവിതം ആരംഭിച്ച ശേഷം നാലു തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് “കര്‍ത്താവിന്റെ നാമത്തില്‍” എന്ന ആത്മകഥയില്‍ ലൂസി കളപ്പുരപറയുന്നു.

അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ നേരത്തെ സഭയില്‍നിന്നും പുറത്താക്കിയിരുന്നു

മഠങ്ങളില്‍ സന്ദര്‍ശകര്‍ എന്ന വ്യാജേന എത്തിയാണ് വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചത്. മഠത്തില്‍ കഴിയുന്ന ഒരു സന്യാസിനി പ്രസവിച്ചതായും ആത്മകഥയില്‍ പറയുന്നുണ്ട്. ഇതിന് ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചു. പീഡനക്കേസില്‍ പ്രതിയായ ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടെന്നും ആത്മകഥയില്‍ പറയുന്നു.

താല്‍പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും പരസ്പരം വിവാഹിതരായി ജീവിക്കാന്‍ സഭ അനുവദിക്കണം. ദുര്‍ബലരായ കന്യാസ്ത്രീകള്‍ക്ക് പലപ്പോഴും വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിയാറില്ല. മനുഷ്യസഹജമായ വികാരങ്ങളെ ചങ്ങലയ്ക്കിടുന്നതിനു പകരം കീഴ്‌വഴക്കങ്ങള്‍ മാറ്റുകയാണ് വേണ്ടത്. വൈദിക മുറികള്‍ മണിയറയാകുന്നതിലെ വൈരുദ്ധ്യം സഭ ഉള്‍ക്കൊള്ളണമെന്നും സിസ്റ്റര്‍ ലൂസി പറയുന്നു.

Latest