ബർജീൽ മെഡിക്കൽ സിറ്റി ഈ മാസം തുറക്കും    

Posted on: December 1, 2019 2:00 am | Last updated: December 1, 2019 at 1:14 am

അബുദാബി | മിന മേഖലയിലെ ഏറ്റവും വലിയ ക്യാൻസർ ചികിത്സ കേന്ദ്രം അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ ഈ മാസം തുറക്കും. വി പി എസ് ഹെൽത്ത് കെയറിന്റെ കീഴിലാണ് 400 രോഗികളെ കിടത്തി ചികിത്സിക്കാൻ ശേഷിയുള്ള ബർജീൽ മെഡിക്കൽ സിറ്റി തുറക്കുന്നത്.

മൂന്ന് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച മെഡിക്കൽ സിറ്റി 120 കോടി ദിർഹമിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. കാൻസർ സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതക്ക് അനുസൃതമായി സ്വകാര്യ മേഖലയിൽ ആദ്യമായി നിർമ്മിച്ച ആശുപത്രിയാണിത്. രോഗികളെ പരിശോധിക്കാനുള്ള ലൈസൻസ് കഴിഞ്ഞ ആഴ്ച ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ചു.

മെഡിക്കൽ സിറ്റി നാല് ടവറുകളുണ്ടാകും, അവയിലൊന്ന് കാൻസർ ഗവേഷണത്തിനായി നീക്കിവമെന്ന് വിപിഎസ് ഹെൽത്ത് കെയർ ബിസിനസ് ഡെവലപ്മെൻറ് പ്രസിഡന്റ് ഒമ്രാൻ അൽ ഖൂരി പറഞ്ഞു. മെഡിക്കൽ സിറ്റിയുടെ സോഫ്റ്റ് ഓപ്പണിംഗ് ഡിസംബറിൽ ഉണ്ടാകും. മറ്റ് രാജ്യങ്ങളിൽ നിന്ന് രോഗികളെ ജനുവരി മുതൽ പ്രവേശിക്കും അദ്ദേഹം വിശദീകരിച്ചു.