യാസ് ജെന്റ്സ് ടൈലറിംഗ് ദുബൈയിൽ പ്രവർത്തനമാരംഭിച്ചു

Posted on: November 30, 2019 6:07 pm | Last updated: December 3, 2019 at 6:12 pm
യാസ് ജെന്റ്സ് ടൈലറിംഗ് ദുബൈയിൽ അഡ്വ:അബ്ദുൽ ഹമീദ് അൽ ബലൂശി, മുഹമ്മദ് അബ്ദുള്ള അൽ സുമൈത്തി, ഉസ്താദ് അലി ബാഖവി ആറ്റുപുറം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.

ദുബൈ | യാസ് ജെന്റ്സ് ടൈലറിംഗ് അഡ്വ: അബ്ദുൽ ഹമീദ് അൽ ബലൂശി, മുഹമ്മദ് അബ്ദുള്ള അൽ സുമൈത്തി, ഉസ്താദ് അലി ബാഖവി ആറ്റുപുറം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ദുബൈ നാദൽ ഹമറിൽ അറബിക് കന്തൂറ ടൈലറിംഗിനായി പ്രത്യേകം സംവിധാനിച്ച ഷോറൂമിൽ എമിറേറ്റ്സ് പാരമ്പര്യ പുരുഷ വസ്ത്രങ്ങളുടെ വിപുലമായ കളക്ഷനോടൊപ്പം അത്തർ, മറ്റു സുഗന്ധദ്രവ്യങൾ, അന്താരാഷ്ട്ര ബ്രാന്റ് വാച്ച്, ഹാന്റ് മെയ്ഡ് പാദരക്ഷകൾ എന്നിവയും ലഭ്യമാണ്.

ഉമർ മദനി കൊപ്പം, അബൂസ്വാലിഹ് സഖാഫി പൂനൂർ, ജമാൽ ഹാജി ചെങ്ങരോത്ത്, ബീരാൻ ഹാജി കോഴിച്ചെന, ഖാസിം ഹാജി കാവപ്പുര, ഖാലിദ് ഹാജി കൊളപ്പുറം, നഗർ ട്രാൻസ്പോർട്ട് എം ഡി ജോബി വർഗീസ്,ഹാഫിള്  ഉവൈസ് മുസ്ത്വഫവി, അഹ്മദ് ബുഖാരി മമ്പാട്, യാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജുനൈസ് അഹ്മദ് സഖാഫി മമ്പാട് തുടങ്ങിയവർ സംബന്ധിച്ചു.