ഐ ലീഗ്: നെറോകക്കെതിരെ ഗോകുലത്തിന് മിന്നും ജയം

Posted on: November 30, 2019 9:42 pm | Last updated: December 1, 2019 at 10:07 am

കോഴിക്കോട് | ഐലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കേരള ടീമായ ഗോകുലം എഫ് സിക്ക് മിന്നും ജയം.മണിപ്പൂരില്‍ നിന്നുള്ള ടീമായ നെറോക എഫ് സിയെ ഒന്നിനെതിരെരണ്ട് ഗോളിനാണ്ഗോകുലം പരാജയപ്പെടുത്തിയത്. 43ാം മിനിട്ടില്‍ഹെന്‍ട്രി കിസേക്ക, 49ാം മിനിട്ടില്‍മാര്‍ക്കസ് ജോസഫ് എന്നിവരാണ് ഗോള്‍ നേടിയത്. 88ാം മിനിട്ടിലാണ് നെറോകയുടെ ആശ്വാസഗോള്‍.

തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗോകുലത്തിന് അവസരങ്ങള്‍ ഏറെ ലഭിച്ചെങ്കിലും രണ്ടെണ്ണം മാത്രമാണ് ഗോളാക്കാന്‍ കഴിഞ്ഞത്

നേറോകയ്ക്കായി താരിക് സാംപ്‌സണാണ് കളി അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കേ ഗോള്‍ നേടിയത്.കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.