Connect with us

Kerala

വിദ്യാര്‍ഥി സംഘര്‍ഷം: യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ പോലീസ് റെയ്ഡ്

Published

|

Last Updated

തിരുവനന്തപുരം | വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ഡിസിപിയുടെ നേതൃത്വത്തില്‍ പോലീസ് റെയ്ഡ് നടത്തി. പോലീസ് അഞ്ച് വിദ്യാര്‍ഥികളെകസ്റ്റഡിയിലെടുത്തെന്നാണ് വിവരം. എസ്എഫ്‌ഐ -കെ എസ് യു സംഘര്‍ഷത്തെ തുടര്‍ന്ന് 15 എസ്എഫ്ക്കാര്‍ക്കെതിരേ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഈ സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കെഎസ് യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച മഹേഷ് ഹോസ്റ്റലിലുണ്ടെന്ന ആരോപണങ്ങള്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. റെയ്ഡ് വേണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.വിദ്യാര്‍ഥി പ്രതിഷേധം മുന്‍കൂട്ടികണ്ട് ഡിസിപിയുടെ നേതൃത്വത്തില്‍ വന്‍സന്നാഹത്തോടയാണ് പോലീസ് എത്തിയത്. റെയ്ഡ് 15 മിനുട്ടോളം തുടര്‍ന്നു.

---- facebook comment plugin here -----

Latest