Connect with us

National

കേരളം രാജ്യത്തെ ഏറ്റവും കൈക്കൂലി കുറഞ്ഞ സംസ്ഥാനം

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് ഏറ്റവും കൈക്കൂലി കുറഞ്ഞ സംസ്ഥാനം കേരളമെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. രണ്ടാം സ്ഥാനം ഗോവക്കാണ്. എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൈക്കലൂി വാങ്ങുന്ന സംസ്ഥാനം രാജസ്ഥാനമാണ്. കൈക്കൂലിയില്‍ രാജസ്ഥാന് തൊട്ടുപിന്നിലായി ബിഹാറും ഉത്തര്‍ പ്രദേശത്തമുണ്ട്. അഴിമതി വിരുദ്ധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സ് എന്ന ഏജന്‍സിയും നടത്തിയ സര്‍വ്വേയിലാണ് കേരളത്തിന്റെ നേട്ടം.

21 സംസ്ഥാനങ്ങളിലായി 1.9 ലക്ഷം പേരില്‍ നടത്തിയ സര്‍വ്വേയിലാണ് സേവനങ്ങള്‍ക്ക് കൈക്കൂലി നല്‍കന്‍ ഏറ്റവും കുറവ് കേരളത്തിലാണെന്ന് കണ്ടെത്തിയത്. ഗോവയും, ഒഡിഷയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. കേരളത്തിലെ 10 ശതമാനം ജനങ്ങള്‍ മാത്രമാണ് സേവനങ്ങള്‍ക്ക് കൈക്കൂലി നല്‍കിയത്. ഇതുവരെ കൈക്കൂലി നല്‍കാത്തവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും.

രാജസ്ഥാനില്‍ 78ശതമാനം ജനങ്ങള്‍ സേവനങ്ങള്‍ക്ക് കൈക്കൂലി നല്‍കേണ്ടി വരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബിഹാറും ഉത്തര്‍പ്രദേശിലും ഭൂരിഭാഗം ജനങ്ങളും സേവനങ്ങള്‍ക്ക് കൈക്കൂലി നല്‍കുന്നു.
ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും രാജ്യത്ത് ഇപ്പോഴും 51 ശതമാനം ജനങ്ങള്‍ സേവനങ്ങള്‍ക്കായി കൈക്കൂലി നല്‍കുന്നു. ആഗോളതലത്തില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍
ഇന്ത്യയുടെ സ്ഥാനം 78 ആണെന്നും സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.

---- facebook comment plugin here -----

Latest