Connect with us

Ongoing News

വെളിച്ചപ്പാടിന്റെ വേദനയായി കൗമുദി ഉറഞ്ഞു തുള്ളി

Published

|

Last Updated

കാഞ്ഞങ്ങാട് | അപരന്റെ പരവേശങ്ങള്‍ക്ക് ഉത്തരമായിമാറുന്ന അരുളപ്പാടുകള്‍ നല്‍കുന്ന ദൈവത്തിന്റെ പ്രതിരൂപമായ വെളിച്ചപ്പാടിന്റെ ആത്മനൊമ്പരം വേദിയില്‍ അവതരിപ്പിച്ച് ഉറഞ്ഞു തുള്ളി കൗമുദി കളരിക്കണ്ടി എച്ച് എസ് പെണ്‍കുട്ടികളുടെ ഏകാഭിനയ മല്‍സരത്തില്‍ വിജയം വരിച്ചു.

സ്ത്രീകള്‍ക്കെതിരായ കടന്നു കയറ്റങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്ന കാലത്ത് മകള്‍ നഷ്ടപ്പെട്ട അച്ഛനായ വെളിച്ചപ്പാടിന്റെ മാനസികാവസ്ഥയെ ആവിഷ്‌കരിച്ചാണ് കൗമുദി സദസ്സിന്റെ കൈയ്യടി നേടിയത്. രമേഷ് കാവില്‍ രചന നിര്‍വഹിച്ച മോണോ ആക്ട് അതിന്റെ ശക്തിയും കരുത്തും ചോരാതെ കൗമുദി വേദിയില്‍ എത്തിച്ചു. അധ്യാപകനായ ശശികുമാര്‍, സതി ദമ്പതികളുടെ മകളായ കൗമുദി മൂന്നാം ക്ലാസുമുതല്‍ മോണോ ആക്ട് അവതരിപ്പിച്ച്2 സമ്മാനങ്ങള്‍ നേടിവരുന്നു.