അപ്പീലിലൂടെ എത്തി നൃത്ത കിരീടം തിരിച്ചു പിടിച്ചു

Posted on: November 30, 2019 11:11 am | Last updated: November 30, 2019 at 11:11 am

കാഞ്ഞങ്ങാട് | അപ്പീലിലൂടെ എത്തി കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എച്ച് എസ് വിഭാഗം സംഘ നൃത്തത്തിലെ ആധിപത്യം പിടിച്ചെടുത്തു. ജില്ലയില്‍ വര്‍ഷങ്ങളായി സംഘനൃത്തത്തിന്റെ കിരീടം സ്വന്തമായിരുന്ന ആംഗ്ലോ ഇന്ത്യന്‍സിനെ പിന്‍തള്ളി സില്‍വര്‍ഹില്‍സ് ഒന്നാമതെത്തി. തുടര്‍ന്നാണ് അപ്പീലിലൂടെ എത്തി തങ്ങളുടെ പദവി അവര്‍ വീണ്ടെടുത്തത്.

പുണ്യ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ശ്രീവരദ കുറുവയല്‍, നിയ, ശിവാത്മിക, അലേന ലതീഷ്, അലേന സ്വരൂപ്, കീര്‍ത്തന എന്നിവരായിരുന്നു ഉണ്ടായിരുന്നത്.