യക്ഷഗാന മത്സരം: മേക്കപ്പിനുപോലും സൗകര്യം ലഭിച്ചില്ല. പരാതിയുമായി പരീശീലകരും മത്സരാര്‍ഥികളും

Posted on: November 30, 2019 10:19 am | Last updated: November 30, 2019 at 10:19 am

പടന്നക്കാട് | സംസ്ഥാന കലോത്സവത്തിന്റെ വേദി 12 ല്‍ പടന്നക്കാട് കാര്‍ഷിക കോളജില്‍ നടന്ന കണ്ണന്‍ പാട്ടാളി നഗറില്‍ യക്ഷഗാന മത്സരാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യം ലഭിച്ചില്ലെന്ന് പരാതിയുമായി പരിശീലകരും വിദ്യാര്‍ത്ഥികളും രംഗത്ത് വന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇവിടെ യക്ഷഗാനം നടന്നത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മത്സരിച്ച 12 ടീമുകളില്‍ 7ടീമുകളെയും പരിശീലിപ്പിച്ച മുള്ളേരിയയിലെ മാധവന്‍ നെട്ടണികയാണ് അധികൃതരുടെ അവഗണനക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കാസര്‍കോടിന്റെ സ്വന്തം കലാരൂപമായ യക്ഷഗാനത്തിന് വേണ്ടത്ര പരിഗണന കേരള കലാമേളയില്‍ ലഭിച്ചില്ലെന്ന് മാധവന്‍ പരാതിപ്പെട്ടു.മത്സരാര്‍ത്ഥികള്‍ക്ക് മേയ്ക്കപ്പ് ചെയ്യാന്‍ പോലും സ്ഥലം ലഭിച്ചില്ലെന്ന് മാധവന്‍ പരാതിപ്പെട്ടു