Connect with us

Kerala

കൊല്ലത്ത് ബൈക്ക് യാത്രികനെ ലാത്തികൊണ്ട് പോലീസ് എറിഞ്ഞിട്ടു; യുവാവിന് ഗുരുതര പരുക്ക്

Published

|

Last Updated

കൊല്ലം | ജില്ലയിലെ കടക്കല്‍ കാഞ്ഞിരാംമൂട്ടില്‍ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ ലാത്തികൊണ്ട് എറിഞ്ഞ് വീഴ്ത്തി പോലീസ്. ഏറേറ്റ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് എതിരെ വന്ന കാറിലിടിച്ച് മറിഞ്ഞ് യുവാവിന് ഗുരുതര പരുക്കേറ്റു. ചിതറ കിഴക്കുംഭാഗം പന്തവിള വീട്ടില്‍ സിദ്ദീഖി (22) നെയാണ് തലക്കേറ്റ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിദ്ദീഖിനെതിരെ ലാത്തിയെറിഞ്ഞ കടക്കല്‍ സ്റ്റേഷനിലെ സി പി ഒ ചന്ദ്രമോഹനെ കൊല്ലം റൂറല്‍ എസ് പി ഹരിശങ്കര്‍ അന്വഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

ഇന്ന് രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. റോഡിന്റെ വളവില്‍ നിന്നാണ് പോലീസ് വാഹനത്തിന് കൈകാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. പെട്ടന്ന് കൈകാണിച്ചതിനാ്ല്‍ സിദ്ദീഖിന് നിര്‍ത്ാന്‍ കഴിഞ്ഞില്ലെന്നും ഇതോടെ ചന്ദ്രമോഹന്‍ അദ്ദേഹത്തെ ലാത്തികൊണ്ട് എറിയുകയുമായിരുന്നെന്നാണ് ദൃസാക്ഷ്യകള്‍ പറയുന്നത്. ബൈക്ക് ഉടന്‍ തന്നെ എതിരെ വന്ന ഇന്നോവ കാറിലിടിച്ച് മറിഞ്ഞു. അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാറായിരുന്നു. തലക്ക് സാരമായി പരുക്കേറ്റ സിദ്ദീഖിനെ ഉടന്‍ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

Latest