വൈലോപ്പിള്ളി കവിത ചൊല്ലി അഥര്‍വ

Posted on: November 28, 2019 3:47 pm | Last updated: November 28, 2019 at 8:04 pm

കാഞ്ഞങ്ങാട് | എസ് വിഭാഗം മലയാളം പദ്യം ചൊല്ലലില്‍ എറണാകുളം ദേവര സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളിലെ അഥര്‍വ ഒന്നാമത്. കഴിഞ്ഞ തവണ പദ്യം ചൊല്ലലിനു പുറമെ മാപ്പിളപ്പാട്ടിനും അഥര്‍വക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. ശനിയാഴ്ച നടക്കുന്ന മാപ്പിളപ്പാട്ട് മത്സരത്തിലും അഥര്‍വ മത്സരിക്കുന്നുണ്ട്.

വൈലോപ്പിള്ളിയുടെ ഗുരുസന്നിധിയില്‍ എന്ന കവിതയാണ് അഥര്‍വ അവതരിപ്പിച്ചത്. കവിതയില്‍ എടപ്പള്ളി സരസമ്മ കെ നായരും മാപ്പിളപ്പാട്ടില്‍ നിസാര്‍ തൊടുപുഴയുമാണ് പരിശീലകര്‍.