Connect with us

Kerala

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളക്ക് ആവേശക്കൊടിയേറ്റം

Published

|

Last Updated

കാസര്‍കോട് |  28 വേദികളില്‍, 239 ഇനങ്ങളിലായി 13000ത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന കലാമാമാങ്കത്തിന് തുളുനാടന്‍ മണ്ണില്‍ കൊടിയ ഉയര്‍ന്നു. ഇനി നാല് നാള്‍ കൗമാര താരങ്ങളുടെ വിസ്മയ പ്രകടനങ്ങള്‍. 28 വര്‍ഷത്തിന് ശേഷം കാസര്‍കോടന്‍ മണ്ണില്‍ വിരുന്നെത്തിതിയ കലോത്സവത്തെ ചരിത്രത്തിലെ ഏറ്റവും അവിസമരണീയ കലോത്സവങ്ങളില്‍ ഒന്നാക്കി മാറ്റാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബുവാണ് 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പതാക ഉയര്‍ത്തിയത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി എന്നിവര്‍ സന്നിഹിതരായിരുന്നു.

മത്സരങ്ങള്‍ കുറ്റമറ്റതാക്കുമെന്നും കൃത്യസമയത്ത് മത്സരങ്ങള്‍ തുടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു പ്രതികരിച്ചു. കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ഇന്നത്തെ പ്രധാന മത്സരയിനങ്ങള്‍. വിവിധ ജില്ലകളില്‍ നി്ന്നായുള്ള കലോത്സവ പ്രതിഭകള്‍ കാഞ്ഞങ്ങാട് എത്തി.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ 60 അംഗ സംഘം നയിക്കുന്ന ഊട്ടുപുരയും സജ്ജമായിട്ടുണ്ട്. ഒരേ സമയം 3000 പേര്‍ക്ക് കഴിക്കാനാകുന്ന തരത്തില്‍ 25000 പേര്‍ക്കുളള ഭക്ഷണം ദിവസവും ഒരുക്കും.

---- facebook comment plugin here -----

Latest