തൃപ്തിയും സംഘവും എത്തിയതിന് പിന്നില്‍ ഗൂഢാലോചന: മന്ത്രി കടകംപള്ളി

Posted on: November 26, 2019 12:07 pm | Last updated: November 26, 2019 at 12:07 pm

തിരുവനന്തപുരം| ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നില്‍ വ്യക്തമായ അജന്‍ഡയും ഗൂഢാലോചനയുമുണ്ടെന്ന് ദേവസ്വംന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃപ്തിദേശായി പുറപ്പെട്ടത് ബി ജെപിക്കും ആര്‍ എസ് എസിനും സ്വാധീനമുള്ള മഹാരാഷ്ട്രയില്‍ നിന്നാണ്. പുലര്‍ച്ചെ അഞ്ചിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കാര്യം കേരളത്തിലെ ഒരു മാധ്യമം മാത്രമാണറിഞ്ഞത്. അവര്‍ ലൈവായി ബൈറ്റ് നല്‍കുക. അതിനു ശേഷം തങ്ങള്‍കോട്ടയം വഴി ശബരിമലക്ക് പുറപ്പെടുന്നു എന്ന് പറഞ്ഞ് യാത്ര തുടരുന്നു. പക്ഷേ പോയത് കൊച്ചി കമ്മീഷണര്‍ ഓഫീസിനു മുന്നിലാണ്. അവിടെ മുളകു പൊടിയുമായി ഒരാള്‍ നില്‍ക്കുന്നു. മുളകുപൊടി സ്‌പ്രേ മാധ്യമങ്ങളില്‍ ലൈവായി വരുന്നു. എല്ലാം ജനങ്ങളുടെ മുന്നിലെത്തുന്നു, ഇതിനു പിന്നില്‍ തിരക്കഥയും അജന്‍ഡയുംപ്രത്യേക സംവിധാനവുമുണ്ടെന്ന് കരുതുന്നുവെന്നും കടകംപള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.

വളരെ നന്നായി പോകുന്ന തീര്‍ഥാടന കാലത്തെ സംഘര്‍ഷഭരിതമാക്കാനും ആക്ഷേപിക്കാനുമുള്ളപുറപ്പാടാണ് നടക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. 2018ലെ വിധി അംഗീകരിച്ച് നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കിയ സര്‍ക്കാരറാണ് ഇത്.എന്നാല്‍ 2019ലെ വിധിയില്‍ അവ്യക്തതകളുണ്ടെന്നത് നിയമജ്ഞരുടെ തന്നെ അഭിപ്രായമാണ്. അവ്യക്തത മാറുക എന്നത് പ്രധാനമാണ്. ഇപ്പോള്‍നമ്മള്‍ മറന്ന രാമനമജാപം പുനരാരംഭിച്ചിട്ടുണ്ട്.സംഘര്‍ഷമുണ്ട് എന്ന വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നു മന്ത്രി പറഞ്ഞു.

കോടതിവിധിയിലെ അവ്യക്തത സര്‍ക്കാറിന് മാറ്റാന്‍ ശ്രമിച്ചു കൂടെ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നുംഅവ്യക്തത തീര്‍ക്കാന്‍തൃപ്തി ദേശായിക്കും ശ്രമിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.