ഡല്‍ഹിയുള്‍പ്പടെയുള്ള നഗരങ്ങളില്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ട മൂന്നുപേര്‍ പിടിയില്‍

Posted on: November 25, 2019 4:59 pm | Last updated: November 25, 2019 at 9:38 pm

ന്യൂഡല്‍ഹി: ഭീകരവാദ സംഘടനയുമായി ബന്ധമുള്ള മൂന്നുപേരെ ഗുവാഹത്തിയില്‍ നിന്ന് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടി. ആയുധങ്ങള്‍ സഹിതമാണ് ഇവരെ പിടികൂടിയത്. മുഖദ്ദസ് ഇസ്‌ലാം, രഞ്ജിത്ത് അലി, ലൂയിസ് ജാമില്‍ ജമാല്‍ എന്നിവരാണ് പിടിയിലായത്.

ഡല്‍ഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഇവര്‍ക്ക് ഐ എസ് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. അസമിലെ ഗോപാല്‍പരയായിരുന്നു ഇവര്‍ ആക്രമണത്തിനു ലക്ഷ്യമിട്ട ആദ്യ കേന്ദ്രം. ഉത്സവങ്ങള്‍ ഉള്‍പ്പടെ ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു പിടിയിലായവര്‍ പദ്ധതിയിട്ടിരുന്നത്.