അജിത് പവാറിന്റെ നിലപാട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്‌ : ശരത് പവാര്‍

Posted on: November 24, 2019 6:35 pm | Last updated: November 24, 2019 at 10:13 pm

മുംബൈ: ബി ജെ പി- എന്‍ സി പി സഖ്യം സംബന്ധിച്ച് അജിത് പാവര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍. ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്‌നമില്ല. ശിവസേന- കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇത് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് അജിത് പവാര്‍ ശ്രമിക്കുന്നതെന്നും ശരത് പവാര്‍ ട്വീറ്റ് ചെയ്തു.

നേരത്തെ ശരത് പവാറാണ് തന്റെ നേതാവെന്നും താന്‍ ഇപ്പോഴും എന്‍ സി പിയിലാണെന്നും അജിത് പവാര്‍ പറഞ്ഞിരുന്നു. അഞ്ച് വര്‍ഷം എന്‍ സി പി- ബി ജെ പി സഖ്യം ഭരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് ട്വിറ്ററില്‍ തന്നെ ശരത് പവാര്‍ മറുപടി നല്‍കുകയായിരുന്നു.