Connect with us

Malappuram

അറബി ശ്രേഷ്ഠ ഭാഷയല്ലെന്ന് ഫസൽ ഗഫൂർ

Published

|

Last Updated

തേഞ്ഞിപ്പലം | അറബി ഭാഷക്ക് മറ്റ് ഭാഷകളെ പോലെയുള്ള പ്രാധാന്യം മാത്രമേയുള്ളൂവെന്നും ശ്രേഷ്ഠ ഭാഷയല്ലെന്നും ഡോ. ഫസൽ ഗഫൂർ. കാലിക്കറ്റ് സർവകലാശാല ഓഡിറ്റോറിയത്തിൽ മുഹമ്മദ് അബ്ദുർറഹ്‌മാൻ സാഹിബ് അനുസ്മരണ സമ്മേളനത്തിൽ ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകൾക്ക് മനസ്സിലാകാത്ത അറബി ഭാഷയിൽ ജുമുഅ ഖുതുബ നിർബന്ധമില്ലെന്നും ഈ കാരണത്താലാണ് താൻ മലയാളത്തിലെ ഖുതുബയെ അനുകൂലിക്കുന്നതെന്നും ഫസൽ ഗഫൂർ പറഞ്ഞു. ഭൂരിപക്ഷ സമുദായത്തിന് താത്പര്യമില്ലാത്തതിനാൽ മതപരിവർത്തനം ആവശ്യമില്ല.

മുസ്‌ലിംകൾ ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ നിന്ന് മുസ്‌ലിംകളെ തിരഞ്ഞെടുത്തയക്കാമെന്ന ധിക്കാരം മുസ്‌ലിം സംഘടനകൾ ഒഴിവാക്കണം. ന്യൂനപക്ഷമെന്നത് മുസ്‌ലിംകൾ മാത്രമല്ലെന്ന് മനസ്സിലാക്കണം. ഇത്തരം കാര്യങ്ങൾ തുറന്നുപറയുന്നതിനാൽ താൻ ദേശീയ മുസ്‌ലിംകളുടെ കൂട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Latest