Connect with us

National

മഹാരാഷ്ട്ര : അനുനയ നീക്കവുമായി ബിജെപി എംപി ശരത്പവാറിന്റെ വസതിയില്‍

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാറിനെ അധികാരത്തിലേറ്റിയ നടപടി ചോദ്യം ചെയ്ത് ശിവസേന, എന്‍സിപി , കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ഹരജി സുപ്രീം കോടതി പരിഗണിക്കാന്‍ മണിക്കുറുകള്‍ മാത്രമിരിക്കെ ബിജെപി എംപി സഞ്ജയ് കക്കഡെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയിലെത്തി. എന്‍സിപിയെ അനുനയിപ്പിക്കാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണ് എം പിയുടെ സന്ദര്‍ശനമെന്നാണ് കരുതുന്നത്.

എന്‍സിപി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലും ശരദ് പവാറിന്റെ വസതിയിലെത്തിയിട്ടുണ്ട്. പാര്‍ട്ടി നേതാവ് ചഗ്ഗന്‍ ഭുജ്പാല്‍ രാവിലെ പവാറിനെ കണ്ട് 50 എംഎല്‍മാരും തങ്ങള്‍ക്കൊമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

അതേ സമയം കൂറുമാറ്റം ഭയന്ന് എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയും തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്.അതിനിടെ പാര്‍ട്ടിയില്‍ നിന്നും അജിത് പവാറിനൊപ്പം പോയ പല എംഎല്‍എമാരും സ്വന്തം പാളയത്തില്‍ തിരിച്ചെത്തി. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പുണ്ടായാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് സാധിച്ചേക്കില്ല.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവസിന് ഈ മാസം മുപ്പത് വരെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ സമയം നല്‍കിയിരുന്നത്. ഇത് ചോദ്യം ചെയ്ത് ത്രികക്ഷി സഖ്യം നല്‍കിയ ഹരജി സുപ്രീംകോടതി അല്‍പ സമയത്തിനകം പരിഗണിക്കും.