Connect with us

Kozhikode

യൂണിറ്റുകളിൽ ഷഹ് ല ഷെറിൻ അനുസ്മരണ സംഗമങ്ങൾ

Published

|

Last Updated

കോഴിക്കോട് I സുൽത്താൻ ബത്തേരിയിൽ സ്കൂളിൽ നിന്നും പാമ്പുകടിയേറ്റു മരണപ്പെട്ട ഷഹ് ല ഷെറിനു വേണ്ടി മഴവിൽ സംഘത്തിനു കീഴിൽ യൂണിറ്റുകളിൽ അനുസ്മരണ സംഗമം സംഘടിപ്പിക്കും. മഴവിൽ സംഘം യൂണിറ്റുകളിലെ പള്ളികളും മദ്റസകളും കേന്ദ്രീകരിച്ചും മഴവിൽ ക്ലബ് സ്കൂളിലുമാണ് സംഗമങ്ങൾ നടത്തുക.

സാംസ്കാരിക കേരളത്തിനു നാണക്കേടായ ഈ സംഭവത്തിൽ വലിയ പാഠമാണ് സമൂഹത്തിനു നൽകുന്നത്. പ്രാർത്ഥന , അനുസ്മരണം, ബോധ വത്കരണം, പ്രാഥമിക ചികിത്സാപരീശീലനം എന്നിവ സംഗമത്തിലൂടെ മഴവിൽ കൂട്ടുകാർക്ക് നൽകുന്നതാണ്. മുഴുവൻ കേന്ദ്രങ്ങളിലും സംഗമങ്ങൾ വിജയിപ്പിക്കാൻ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി, ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹർ, സംസ്ഥാന സെക്രടറി (മഴവിൽ സംഘം) ഹാമിദ് അലി സഖാഫി എന്നിവർ അഭ്യർത്ഥിച്ചു.

Latest