Connect with us

National

രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ അഞ്ച് ശതമാനത്തിലും താഴേക്ക് കൂപ്പുകുത്തുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഏറ്റവും പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത്െ ജി ഡി പി റേറ്റ് കുത്തനെ ഇടിയുമെന്നും അഞ്ച് ശതമാനത്തിലും താഴേക്കാണ് വളര്‍ച്ചാ നിരക്ക് പോകുന്നതെന്നും ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എസ് ബി ഐ, നൊമുറ ഹോള്‍ഡിംഗ്്സ്, ക്യാപിറ്റല്‍ എകണോമിക്സ് ലിമിറ്റഡ് എന്നിവയുടെ വളര്‍ച്ചാ നിരക്ക് സെപ്തംബറിലെ സാമ്പത്തിക പാദത്തില്‍ 4.2 ശതമാനത്തിനും 4.7 ശതമാനത്തിനും ഇടയിലാണ് അവയുടെ വളര്‍ച്ച. നവംബര്‍ 29 നാണ് വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട കണക്കുകള്‍ സര്‍ക്കാര്‍ പുറത്തിറക്കുക.

ജി ഡി പി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 2012 ആക്കിയതിന് ശേഷം സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലേക്കെത്തുന്നത് ഇത് ആദ്യമായാണ്. അഞ്ച് ശതമാനമായിരുന്നു ജൂണ്‍ വരെയുള്ള മൂന്ന് മാസത്തെ പാദത്തിലെ സാമ്പത്തിക വളര്‍ച്ച.

ആര്‍ ബി ഐ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി ഈ വര്‍ഷം അഞ്ചു തവണ പലിശ നിരക്ക് കുറച്ചിരുന്നു. കമ്പനികള്‍ക്ക് 2000 കോടി ഡോളറിന്റെ നികുതി ആനുകൂല്യമടക്കം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഡിസംബറില്‍ ആര്‍ ബി ഐ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്നും എന്നാല്‍, അത്തരം പ്രഖ്യാപനങ്ങളൊവന്നും വേഗത്തിലുള്ള സാമ്പത്തിക ഉണര്‍വിന് സഹായകമായേക്കില്ലെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു.