തമിഴ് രാഷ്ട്രീയത്തില്‍ ഒന്നിക്കൊനൊരുങ്ങി രജനിയും കമലും

Posted on: November 19, 2019 10:40 pm | Last updated: November 19, 2019 at 10:40 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി നടന്‍മാരായ രജനീകാന്തും കമല്‍ ഹാസനും. തമിഴ് രാഷ്ട്രീയത്തില്‍ ഇനിയും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് രജനീകാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിറകെ കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തടസമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ രജനീകാന്ത്.

നേരത്തെ രജനീകാന്ത് ബിജെപിയില്‍ പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ബിജിപിയിലേക്കില്ലെന്ന് രജനീകാന്ത് തന്നെ പ്രഖ്യാപിച്ചതോടെ അത്തരം അഭ്യൂഹങ്ങള്‍ക്ക് അവസാനമായി. രജനീകാന്തുമായി സഹകരിക്കുന്നതില്‍ തടസമില്ലെന്ന് കമല്‍ഹാസനും വ്യക്തമാക്കിയിട്ടുണ്ട്.